ബുദ്ധസന്യാസിമാരുടെ ലൈംഗിക ചൂഷണത്തേക്കുറിച്ച് അറിയാമെന്ന് തുറന്ന്പറഞ്ഞ് ദലൈ ലാമ

ഹേഗ്: ബുദ്ധസന്യാസിമാര്‍ നടത്തുന്ന ലൈംഗിക ചൂഷണങ്ങളേക്കുറിച്ച് അറിയാമെന്ന് തുറന്ന് പറഞ്ഞ് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ. കഴിഞ്ഞ ദിവസം നെതര്‍ലാന്‍ഡില്‍ ലൈംഗിക ചൂഷണത്തിനിരയായവരുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 1990കള്‍ മുതല്‍ തനിക്ക് ഇക്കാര്യം അറിയാം.ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ നടന്ന പാശ്ചാത്യ ബുദ്ധാചാര്യന്മാരുടെ സമ്മേളനത്തിനിടെ ലൈംഗികാരോപണങ്ങളുമായി ഒരാള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ലാമ വ്യക്തമാക്കി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബുദ്ധന്റെ ഉപദേശങ്ങള്‍ പിന്തുടരുന്നില്ലെന്നും മതനേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ലാമ കൂട്ടിച്ചേര്‍ത്തു

RELATED STORIES

Share it
Top