Flash News

തോല്‍പ്പിച്ചവനെ തോളില്‍ താങ്ങിയ റോണോയുടെ നന്മയെ പുകഴ്ത്തി ലോകം

തോല്‍പ്പിച്ചവനെ തോളില്‍ താങ്ങിയ റോണോയുടെ നന്മയെ പുകഴ്ത്തി ലോകം
X

മോസ്‌കോ: റഷ്യന്‍ ലോക കപ്പില്‍ മുത്തമിടാനുള്ള പോര്‍ച്ചുഗലിന്റെയും നായകന്‍ ക്രിസ്ത്യാനാ റൊണാള്‍ഡോയുടെയും സ്വപ്‌നങ്ങള്‍ ചീന്തിയെറിഞ്ഞവനായിരുന്നു ഉറുഗ്വേയ്ക്ക് വേണ്ടി രണ്ടു ഗോളുകള്‍ നേടിയ എഡിന്‍സന്‍ കവാനി. പാരിസ് സെയ്ന്റ് ജര്‍മയ്ന്‍ താരം കവാനിയുടെ 62ാം മിനിറ്റ് ഗോളാണ് ഉറുഗ്വേയെ കാര്‍ട്ടറിലേക്ക നയിച്ചത്.

എന്നാല്‍, കവാനി താഴെ വീണപ്പോള്‍ സഹായിക്കുന്നതിന് ഇതൊന്നും റോണോയുടെ നന്മയുള്ള മനസ്സിന് തടസ്സമായില്ല. പരിക്കേറ്റ് നടക്കാന്‍ വിഷമിച്ച കവാനിയെ തോളില്‍ താങ്ങി ചികില്‍സയ്ക്കായി പുറത്തേക്ക് നയിച്ച റോണോയെ നിശ്‌നി നൊവോഗോറോഡിലെ പതിനായിരക്കണക്കിന് കാണികളും ലോകത്തെ കോടിക്കണക്കിന് ഫുട്‌ബോള്‍ ആരാധകരും കൈയടികളോടെയാണ് സ്വീകരിച്ചത്.

[embed]https://twitter.com/GeorgeBakhos1/status/1013249945351028736?ref_src=twsrc^tfw|twcamp^tweetembed|twterm^1013249945351028736&ref_url=https://sports.ndtv.com/2018-fifa-world-cup/fifa-world-cup-2018-cristiano-ronaldos-on-field-gesture-is-winning-the-internet-1875976[/embed]
പരാജയത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്ന പോര്‍ച്ചുഗല്‍ നായകനെ സംബന്ധിച്ചിടത്തോളം നിരാശയും ദേഷ്യവും അസ്വസ്ഥതയുമൊക്കെ പുകയുന്ന സമയയമായിരുന്നു അത്. പരിക്കേറ്റ ഒരാളെ തിരിഞ്ഞു നോക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല അദ്ദേഹം.

എന്നാല്‍, അദ്ദേഹത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന് ആ പ്രതിസന്ധിഘട്ടത്തിലും ഒട്ടും കോട്ടം സംഭവിച്ചില്ല. ഏത് വിഷമസന്ധിയെയും ചിരിച്ച് കൊണ്ട് തല ഉയര്‍ത്തി നേരിടുന്ന റോണോയുടെ പ്രതിരൂപം തന്നെയായിരുന്നു കവാനിയെ സഹായിക്കുമ്പോഴും കണ്ടത്. സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് പോര്‍ച്ചുഗല്‍ നായകന്റെ നന്മയുള്ള മനസ്സിന് ലഭിച്ചത്.

[embed]https://twitter.com/indianbyheart54/status/1013249692791013382?ref_src=twsrc^tfw|twcamp^tweetembed|twterm^1013249692791013382&ref_url=https://sports.ndtv.com/2018-fifa-world-cup/fifa-world-cup-2018-cristiano-ronaldos-on-field-gesture-is-winning-the-internet-1875976[/embed]
Next Story

RELATED STORIES

Share it