റയല്‍ വിടാനുള്ള കാരണം വെളിപ്പെടുത്തി റൊണാള്‍ഡോ


മാഡ്രിഡ്: ഒമ്പതുവര്‍ഷത്തെ റയല്‍ മാഡ്രിഡ് കരിയര്‍ ഉപേക്ഷിച്ച് ഇറ്റാലിയന്‍ ടീം യുവന്റസില്‍ ചേക്കാറാനുള്ള കാരണം വെളിപ്പെടുത്തി സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസിന്റെ നിലപാടുകളാണ് തന്നെ ടീമില്‍നിന്നും അകറ്റിയതെന്നാണ് റൊണാള്‍ഡോ പറഞ്ഞത്. തുടക്കത്തിലുണ്ടായിരുന്ന സ്വീകാര്യത പിന്നീട് ക്ലബ്ബ് തനിക്ക് തന്നില്ല. ആദ്യ അഞ്ചുവര്‍ഷം താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു. അതിനുശേഷം അത് കുറഞ്ഞുവന്നു. പ്രസിഡന്റിന് താന്‍ ക്ലബ്ബില്‍ തുടരുന്നതില്‍ താത്പര്യമില്ലാത്തതുപോലെ തോന്നി. പിന്നീടവിടെ നില്‍ക്കാന്‍ തനിക്ക് ഇഷ്ടമല്ലാതായെന്നുമാണ് താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ ജൂലൈയിലാണ് റയലില്‍ നിന്നും 100 മില്യണ്‍ യൂറോ കരാറില്‍ താരം യുവന്റസിലെത്തിയത്.

RELATED STORIES

Share it
Top