ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ പാര്‍ട്ടി തല അന്വേഷണം

കോഴിക്കോട്: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പീഡനത്തിന് പരാതി നല്‍കിയതായി റിപോര്‍ട്ട്.
രണ്ടാഴ്ച മുമ്പാണ് ബൃന്ദാകാരാട്ടിന് വനിതാ നേതാവ് പരാതി നല്‍കിയത്. നടപടി വരാത്തതിനാല്‍ സീതാറാം യെച്ചൂരിക്ക് പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് അവൈലിബില്‍ പിബി ചേര്‍ന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് വാര്‍ത്താ ചാനല്‍ വ്യക്തമാക്കുന്നു.രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്.

RELATED STORIES

Share it
Top