വീട്ടമ്മയെ പീഡിപ്പിച്ച സിപിഎം നേതാവിനെ രക്ഷിക്കാന്‍ പാര്‍ട്ടിയിലെ വനിതാ നേതാവിന്റെ ഇടപെടല്‍

പാലക്കാട്: മണ്ണാര്‍കാട്ട് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സിപിഎം കൊടയ്ക്കാട് ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവുമായ വിജേഷിനെ രക്ഷിക്കാന്‍ മഹിളാ അസോസിയേഷന്‍ നേതാവ് ഇടപെട്ട സംഭവത്തില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനവും പ്രതിഷേധവും.വിജേഷിനെ രക്ഷിക്കാനും കേസ് നടപടികള്‍ ഒഴിവാക്കാനുമായി ജില്ലാ ഭാരവാഹിയായ മഹിളാ അസോസിയേഷന്‍ നേതാവ് സ്‌റ്റേഷനില്‍ കാത്തിരുന്നത് മണിക്കൂറുകളാണ്. സംഭവം മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പികെ ശശി എംഎല്‍എയ്‌ക്കെതിരായ പരാതിയുയര്‍ന്ന മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്കു കീഴിലാണു ഈ സംഭവവും.ഒരു വര്‍ഷം മുന്‍പ് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ്‌
കേസ്.

RELATED STORIES

Share it
Top