രാമക്ഷേത്രം പണിയാന്‍ പ്രതിജ്ഞാബദ്ധം: ബിജെപി

ഹൈദരാബാദ്: അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും വിഷയത്തില്‍ സുപ്രിംകോടതി വിധി കാത്തിരിക്കുമെന്നും പാര്‍ട്ടി വക്താവ് ജി വി എന്‍ നരസിംഹറാവു. രാമക്ഷേത്രത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടി ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നു.അയോധ്യയില്‍ ക്ഷേത്രം പണിയണമെന്നാണ് പാര്‍ട്ടി നിലപാട്. അത് രാജ്യത്തെ കോടിക്കണക്കിന് ഹിന്ദുക്കളുടെ അഭിലാഷവും വികാരവുമാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം വേണമെന്ന് ആര്‍എസ്എസും വിഎച്ച്പിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top