ചൂട് കനക്കുന്നു: മൂന്നു പേര്‍ക്ക് പൊള്ളലേറ്റു

തൃശൂര്‍: ജില്ലയില്‍ കടുത്ത ചൂടില്‍ മൂന്നുപേര്‍ക്ക് പൊള്ളലേറ്റു. ചെറുതുരുത്തിയില്‍ കെട്ടിട നിര്‍മാണത്തിനിടെ പൊള്ളലേറ്റ അഞ്ചേരി മുല്ലശ്ശേരി പോളി (44), പൂത്തൂര്‍ എളംതുരുത്തി തറയില്‍ രമേശ് (43) എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുവരുടെയും പുറത്ത് കഴുത്തിനു കീഴ്ഭാഗത്തായാണ് ചുട്ടുപൊള്ളിയിരിക്കുന്നത്. സൂര്യാതാപത്തിന് സമാനമായ പൊള്ളലാണേറ്റിരിക്കുന്നത്. വടക്കാഞ്ചേരിയില്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന മെറ്റല്‍ കോരിയിടുകയായിരുന്ന കുമരനെല്ലൂര്‍ ഒന്നാംകല്ല് സ്വദേശി അരങ്ങത്ത് പറമ്പില്‍ സുഹാസ് (31) നും പൊള്ളലേറ്റു. ശരീരത്തിന്റെ പുറംഭാഗത്ത് അസഹനീയമായ നീറ്റല്‍ അനുഭവപ്പെട്ടതിനെതുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് പൊള്ളിയ നിലയില്‍ കണ്ടത്. സുഹാസ് ഓട്ടുപാറ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി.കടുത്ത ചൂടില്‍ പൊള്ളലേറ്റ സുഹാസ്.

RELATED STORIES

Share it
Top