Flash News

എലിപ്പനി വ്യാപകമാകുമ്പോഴും മുന്‍കരുതല്‍ നടപടികളില്ല; തൊഴിലുറപ്പു തൊഴിലാളികള്‍ ഭീതിയില്‍

എലിപ്പനി വ്യാപകമാകുമ്പോഴും മുന്‍കരുതല്‍ നടപടികളില്ല; തൊഴിലുറപ്പു തൊഴിലാളികള്‍ ഭീതിയില്‍
X

തിരുവനന്തപുരം : ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലുറപ്പു തൊഴിലാളികള്‍ എലിപ്പനി ഭീതിയില്‍ . ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുടുംബശ്രീ തൊഴിലാളികള്‍ക്കുള്‍പ്പടെ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പു നടപടി സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം.
ആലപ്പുഴ പത്തനംതിട്ട ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വീയപുരം ഇര തോട് പാലത്തിന് കിഴക്ക് നിരണം പതിനൊന്നാം വാര്‍ഡിലാണ് രോഗ പ്രതിരോധ നടപടികള്‍ സ്വീകരിക്കാതെ സ്ത്രീകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ശുചീകരണത്തിന് ഇറങ്ങുന്നതിന് മുമ്പ് പ്രതിരോധ മരുന്ന് കഴിക്കുകയും കൈയുറ, മാസ്‌ക് തുടങ്ങിയവ ധരിക്കണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.
മലിന ജലത്തില്‍ ഉള്‍പ്പടെ ജോലി ചെയ്യേണ്ടി വരുന്നവരും, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും വെള്ളം കയറാത്ത ഗംബൂട്ടുകള്‍, കണ്ണട, കട്ടി കുടിയ തൊപ്പികള്‍ എന്നിവ നിര്‍ബന്ധമായും ധരിക്കണമെന്നും സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് എന്ന നിലയില്‍ പരസ്യവും നല്‍കുന്നുണ്ടെങ്കിലും ഫലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല. തൊഴിലുറപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരോ ആരോഗ്യ വകുപ്പോ ഈ വിഷയത്തില്‍ കടുത്ത അനീതിയാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടനാട് അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ വീടും പരിസരവും തന്നെ ശുചീകരിക്കാന്‍ മാസങ്ങള്‍ ആവശ്യമാണെന്നിരിക്കെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ തൊഴിലാളികളെ കൊണ്ട് മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. മലിന ജലം കെട്ടിക്കിടക്കുന്നതിനാലും ശുചീകരണം അനിവാര്യമായതിനാലും എലിപ്പനിയും ജലജന്യ രോഗങ്ങളൂം വ്യാപകമാകുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

[caption id="attachment_419047" align="alignnone" width="560"] നിരണം പതിനൊന്നാം വാര്‍ഡില്‍ വീയപുരം ഇര തോട് ഭാഗത്ത് മുന്‍കരുതലുകള്‍ കൈക്കൊള്ളാതെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍[/caption]

Next Story

RELATED STORIES

Share it