എജ്ജാതി അയിത്തമാടോ പോലിസില്‍


കണ്ണൂര്‍: പോലിസ് ദലിതരോട് കാണിക്കുന്ന കടുത്ത അയിത്തത്തെ വിര്‍ശിച്ച് ചിത്ര ലേഖ. തന്റെ വീട്ടില്‍ കാവല്‍ നില്‍ക്കുന്ന പോലിസുകാരില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ചാണ് ജാതി വിവേചനത്തിനെതിരേ ഒറ്റയാള്‍ സമരം നടത്തി വിജയിച്ച ചിത്രലേഖ പോസ്റ്റിട്ടിരിക്കുന്നത്.
രണ്ടുമാസമായി എനിക്ക് പോലീസ് പ്രൊട്ടക്ഷന്‍. എന്റെ വീട്ടില്‍ നിന്ന് ചായ വേണോ എന്നു ചോദിച്ചാല്‍ വേണ്ടാ എന്നു മറുപടി. പക്ഷെ അപ്പുറത്തെ വീട്ടില്‍ പോയി ചായകുടിക്കുകയും ചെയ്യും. എജ്ജാതി അയിത്തമാടോ പോലീസിലും. ജാതിയില്ല, സഖാവാണേ പോലീസ് മന്ത്രി-ഇതാണ് ചിത്രലേഖയുടെ പോസ്റ്റ്.

പയ്യന്നൂര്‍ എടാട്ട് സ്വദേശിനിയായ ചിത്രലേഖ, 2004 ലാണ് ഓട്ടോറിക്ഷ ഓടിച്ചു തുടങ്ങിയത്. ഇവിടെ സിഐടിയു പ്രവര്‍ത്തകരായ ചില െ്രെഡവര്‍മാരുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു തവണ ഇവരുടെ ഓട്ടോ തീവെച്ചു നശിപ്പിക്കുകയും വീടിനു നേരെ പല തവണ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിനും മകനുമെതിരെ നിരന്തരം കള്ളക്കേസുകളെടുത്തതോടെയാണ്  ചിത്രലേഖ പയ്യന്നൂരില്‍നിന്ന് താമസം മാറിയത്. സന്നദ്ധ സംഘടനകളും മറ്റും ചേര്‍ന്ന് പിരിവെടുത്ത് വാങ്ങി നല്‍കിയ ഓട്ടോ ഓടിച്ചാണ് ഇവര്‍ കുടുംബം പുലര്‍ത്തിയിരുന്നത്. ജാതിവിവേചനമാണ് തനിക്കെതിരായ ആക്രമണങ്ങള്‍ക്ക് കാരണമെന്ന് ചിത്രലേഖ ആരോപിക്കുന്നു. പിന്നീടും നിരന്തരം സിപിഎമ്മില്‍ നിന്നും ഇടത് സര്‍ക്കാരില്‍ നിന്നും ചിത്രലേഖ പീഡനം നേരിട്ടിരുന്നു.

[embed]https://www.facebook.com/chithra.lekha.3557/posts/630491737323237[/embed]

RELATED STORIES

Share it
Top