ആറുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 60കാരന്‍ അറസ്റ്റില്‍പയ്യന്നൂര്‍: ആറുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപതുകാരന്‍ അറസ്റ്റില്‍. എട്ടിക്കുളം അമ്പലപ്പാറയിലെ കാസിമി(60)നെയാണ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടി സ്‌കൂളിലെത്തി അധ്യാപികയോട് വിവരം പറഞ്ഞതോടെയാണ് സംഭവമറിഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനുമായും പോലിസുമായും ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയില്‍ നിന്ന് പോലിസും ചൈല്‍ഡ് ലൈനും മൊഴിയെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top