നിയമാനുസൃതം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം കോടതി ഇടപെട്ട് തടഞ്ഞുപൊന്നാനി: നിയമാനുസൃതം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം കോടതി ഇടപെട്ട് തടഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16 കാരിയും 21 കാരനും തമ്മിലുള്ള വിവാഹമാണ് പൊന്നാനി മുന്‍സിഫ് കോടതി ഇടപെട്ട് തടഞ്ഞത്.പെണ്‍കുട്ടിയുടെ വിവാഹക്കാര്യം അറിഞ്ഞ സ്‌കൂള്‍ കൗണ്‍സിലറും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും വിഷയത്തില്‍ ഇടപെട്ടതോടെയാണ് കോടതി തടഞ്ഞത്.
വിവാഹം ഉറപ്പിച്ചതറിഞ്ഞ് സൈക്കോ സോഷ്യല്‍ കൗണ്‍സിലറും ഐസി ഡി എ എസ് പൊന്നാനി അസി. വനിത ശിശുക്ഷേമ സമിതി ഓഫീസറും കുട്ടിയുടെ വീട്ടിലെത്തി വിവാഹം നടത്തരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇക്കാര്യം മുഖവിലക്കെടുക്കാതെ വീട്ടുകാര്‍ വിവാഹ നടപടികളുമായി മുന്നോട്ടുപോയതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയത്.

RELATED STORIES

Share it
Top