12കാരിയും 18കാരനും തമ്മില്‍ ശൈശവ വിവാഹം

മലപ്പുറം: കോട്ടക്കലിനടുത്ത് താമസമാക്കിയ പശ്ചിമബംഗാള്‍ കുടുംബത്തിലെ പന്ത്രണ്ട് വയസുകാരിയും പതിനെട്ട് വയസുകാരനും തമ്മില്‍ ശൈശവ വിവാഹം നടന്നു. സംഭവത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കേസെടുത്തു. ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വിവാഹമാണ് നടന്നത്.


വിവാഹത്തിനായി കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ എല്ലാ ബന്ധുക്കളും ബംഗാളിലേക്ക് പോയിരുന്നു. അവിടെയാണ് വിവാഹം നടന്നത്. ബന്ധുവായ പതിനെട്ടുകാരനാണ് വരന്‍. അധികം വൈകാതെ പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം അയക്കാനായിരുന്നു തീരുമാനം.

15 വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബം മലപ്പുറത്തെ താമസക്കാരാണ്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളില്‍ നിന്നാണ് വിവരം പുറത്തറിയുന്നത്. ചൈല്‍ഡ് ലൈന്‍ കുട്ടിയുടെയും ഉമ്മയുടെയും മൊഴി രേഖപ്പെടുത്തി. പിതാവിനോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ തിങ്കളാഴ്ച ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top