Flash News

കേസുകള്‍ വീതിച്ച് നല്‍കുന്നതിനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെ

കേസുകള്‍ വീതിച്ച് നല്‍കുന്നതിനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെ
X

ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് വീതിച്ച് നല്‍കുന്നതിനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് സുപ്രിം കോടതി വിധിച്ചു. മുന്‍ നിയമ മന്ത്രി ശാന്തി ഭൂഷന്റെ ഹരജിയിലാണ് വിധി. ജഡ്ജിമാരുടെ റോസ്റ്റര്‍ തീരുമാനിക്കുന്നതിനും കേസുകള്‍ കൈമാറുന്നതിനും മുതിര്‍ന്ന ജഡ്ജിമാരുടെ പാനല്‍ ഉണ്ടാക്കണമെന്നായിരുന്നു ശാന്തി ഭൂഷന്റെ ആവശ്യം.

ശാന്തി ഭൂഷന്റെ ആവശ്യത്തെ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എതിര്‍ത്തു. ഇത് സുപ്രിംകോടതിയുടെ നടത്തിപ്പിനെ തകിടം മറിക്കുമെന്ന് അദ്ദേഹം വാദിച്ചു.

ഏപ്രിലില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ മൂന്നംഗ ബെഞ്ച്  റോസ്റ്റര്‍ മേധാവി(മാസ്റ്റര്‍ ഓഫ് ദി റോസ്റ്റര്‍) ചീഫ് ജസ്റ്റിസാണെന്നും അദ്ദേഹത്തിന് മാത്രമാണ് കേസുകള്‍ അതത് ബെഞ്ചുകള്‍ക്ക് നിശ്ചയിച്ചു നല്‍കാനുള്ള അധികാരമെന്നും വിധിച്ചിരുന്നു. സുപ്രിംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു വിധി.

മാസ്റ്റര്‍ ഓഫ് ദി റോസ്റ്റര്‍ പദവി തോന്നിയ പോലെ ജഡ്ജിമാരെ തിരഞ്ഞെടുക്കാനും കേസുകള്‍ ചില പ്രത്യേക ജഡ്ജിമാര്‍ക്ക് അനുവദിച്ചു നല്‍കാനുമുള്ള അധികാരമല്ലെന്ന് ശാന്തി ഭൂഷണ്‍ അഭിപ്രായപ്പെട്ടു.

ചീഫ് ജസ്റ്റിസ് കഴിഞ്ഞാലുള്ള ഏറ്റവും മുതിര്‍ന്ന നാല് ജ്ഡ്ജിമാര്‍ കഴിഞ്ഞ ജനുവരി 12ന്  ഈ വിഷയത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് ജൂനിയര്‍ ജഡ്ജിമാര്‍ക്ക് കേസുകള്‍  കൈമാറുന്നുവെന്നായിരുന്നു പ്രധാന ആരോപണം.
Next Story

RELATED STORIES

Share it