ഡാം തുറക്കല്‍: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ വെള്ളം ഉയര്‍ന്നതും പമ്പ നദിയിലെ ജലനിരപ്പ് കാരണമായെന്നും ചെറുതോണിയില്‍ ഒഴികെ ഒരിടത്തും ജാഗ്രതാ നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പമ്പ നദിയിലെ ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിഞ്ഞിരുന്നോ?.വൈദ്യുതി ബോര്‍ഡിന്റെ ലാഭക്കൊതിയും സര്‍ക്കാരിന് അവധാനതയില്ലാത്തതുമാണ് ഡാമുകള്‍ തുറന്നുകൊണ്ടുണ്ടായ പ്രളയത്തിന് കാരണം. ഇക്കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top