പുതിയ നേതൃത്വം കോണ്‍ഗ്രസിനെ കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ട് പോകും: ചെന്നിത്തല


തിരുവനന്തപുരം: യുഡിഎഫിന്റെ പുതിയ കണ്‍വീനറായി കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും രാഷ്ട്രീയ കാര്യ സമതിയംഗവുമായ ബെന്നി ബഹ്നാനെ നിയോഗിച്ചതായി യുഡിഎഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല അറിയിച്ചു. എല്ലാ യുഡിഎഫ് ഘടകക്ഷികളുമായും ആശയ വിനിമയം നടത്തി അവരുടെ അംഗീകാരത്തോടെയാണ് ബെന്നി ബഹ്നാനെ പുതിയ കണ്‍വീനറായി നിയോഗിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെപിസിസി ജനറല്‍ സെക്രട്ടറി, എംഎല്‍എ എന്നീ പദവികളില്‍ രാഷ്ട്രീയത്തിലുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാല പരിചയം യുഡിഎഫിനെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ട് പോകാന്‍ അദ്ദേഹത്തിന് കഴിയുമെന്ന പൂര്‍ണ്ണ വിശ്വാസമാണ് എല്ലാവര്‍ക്കുമുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി യു ഡി എഫ് കണ്‍വീനറായി പ്രവര്‍ത്തിച്ച മുന്‍ സ്പീക്കര്‍ പി പി തങ്കച്ചന്‍ വളരെ സ്തുത്യര്‍ഹമായ നിലയിലാണ് യു ഡി എഫിനെ മുന്നോട്ടു കൊണ്ട് പോയത്. ഘടക കക്ഷികളെ യോജിപ്പിച്ച് കൊണ്ട് അദ്ദേഹം വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.

പുതിയ യുഡിഎഫ് കണ്‍വീനറുടെ പ്രവര്‍ത്തനം പാര്‍ട്ടിക്കും യുഡിഎഫിനും കെട്ടുറപ്പ് നല്‍കുമെന്ന് താന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പുതുതായി വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ സംവിധാനം എ ഐ സി സി കൊണ്ടുവന്നതിന്റെ ഭാഗമാണ് കേരളത്തില്‍ മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയോഗിച്ചത്. അത് പ്രവര്‍ത്തനത്തെ കൂടുതല്‍ ശക്തിയോടെ മുന്നോട്ട് കൊണ്ട് പോകുമെന്ന് വിലയിരുത്തലാണ് ഐഐസിസിക്കുളളത്.

ഈ തിരുമാനം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന പൂര്‍ണ്ണ വിശ്വാസമാണ് എല്ലാവര്‍ക്കമുള്ളത്. പാര്‍ട്ടി ഹൈക്കമാന്‍ഡ് എടുക്കുന്ന തിരുമാനം എല്ലാ കോണ്‍ഗ്രസുകാരും അംഗീകരിക്കുമെന്നും പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന് പ്രസിഡന്റ് എന്ന നിലയില്‍ എല്ലാവരെയും പൂര്‍ണ്ണമായും യോജിപ്പിച്ച് കൊണ്ടു പോകാന്‍ കഴിയുമെന്ന പൂര്‍ണ്ണമായ വിശ്വാസമാണ് എല്ലാവര്‍ക്കമുള്ളത്.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ശക്തമായി ഒറ്റെക്കെട്ടായി മുന്നോട്ട് പോകുമംന്നും രമേശ് ചെന്നിത്തല പറഞ്ഞു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top