അന്യസംസ്ഥാനത്ത് നിന്ന് മദ്യം വാങ്ങരുത്: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിതിരുവനന്തപുരം: അന്യസംസ്ഥാനത്തെ മദ്യ കമ്പനികളില്‍ നിന്നും മദ്യം വാങ്ങുന്ന രീതി പൂര്‍ണ്ണമായും ഒഴിവാക്കി കേരളത്തില്‍ ആവശ്യമുളള മദ്യം സംസ്ഥാനത്തിനകത്ത് നിന്നും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. നിലവിലുള്ള സര്‍ക്കാര്‍ കോ ഓപ്പറേറ്റീവ് ഡിസ്റ്റലറികളുടെയും, ബ്രൂവറികളുടെയും ഉല്‍പ്പാദന ശേഷി കൂട്ടി അന്യസംസ്ഥാന മദ്യകമ്പനികളേയും, ലോബികളേയും ആശ്രയമില്ലാതെ തന്നെ കേരളത്തിനാവശ്യമായ മദ്യം ലഭ്യമാക്കാനാകും. ഇക്കാര്യത്തില്‍ തമിഴ്‌നാട്ടിലെ ടാസ്മാക് അനുവര്‍ത്തിക്കുന്നമാതൃക സംസ്ഥാനത്തും നടപ്പിലാക്കിയാല്‍ അന്യസംസ്ഥാന മദ്യകമ്പനികളില്‍ നിന്നുംമദ്യം വാങ്ങുന്ന നിലവിലുള്ള രീതി പൂര്‍ണ്ണമായും ഒഴിവാക്കി ബിവറേജ് കോര്‍പ്പറേഷന്‍ മുഖേനയുള്ള വിതരണത്തിനുളള മദ്യം കേരളത്തില്‍ നിന്നും സമാഹരിക്കാവുന്നതാണെന്നും, ഇതിനാവശ്യമായനടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

RELATED STORIES

Share it
Top