അഭിപ്രായ ഭിന്നതയെ ആശയം കൊണ്ടാണ് നേരിടേണ്ടത്-ചെന്നിത്തലതിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായി അപലപിച്ചു. അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ അതിനെ ആശയം കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ അക്രമം കൊണ്ട് നേരിടുന്നത് ഫാസിസമാണ്.അക്രമത്തിന് പിന്നില്‍ ബി.ജെ.പി സംഘപരിവാര്‍ ശക്തികളാണെന്ന ആരോപണം ശക്തമാണ്. ഈ ആക്രമണത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. സ്വാമിക്കെതിരെ ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നിട്ടും അദ്ദേഹത്തിന് മതിയായ സംരക്ഷണം നല്‍കാതിരുന്നത് സര്‍ക്കാരിനുണ്ടായ വീഴ്ചയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top