Flash News

ബ്രൂവറി-ഡിസ്റ്റലറി അനുമതി റദ്ദാക്കിയത് ഗത്യന്തരമില്ലാതെ, മന്ത്രി രാജി വക്കും വരെ പ്രക്ഷോഭം തുടരും: ചെന്നിത്തല

ബ്രൂവറി-ഡിസ്റ്റലറി അനുമതി റദ്ദാക്കിയത് ഗത്യന്തരമില്ലാതെ, മന്ത്രി രാജി വക്കും വരെ പ്രക്ഷോഭം തുടരും: ചെന്നിത്തല
X
തിരുവനന്തപുരം: മൂന്ന്ബ്രൂവറിക്കും, ഡിസ്റ്റലറിക്കുംസര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കിയത് ഗത്യന്തരമില്ലാതെയെന്ന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . എക്‌സൈസ് മന്ത്രി രാജിവക്കും വരെ യു ഡി എഫിന്റെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ആരും അറിയാതെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നടത്തിയ വലിയൊരു അഴിമതി പ്രതിപക്ഷം കയ്യോടെ പിടിച്ചപ്പോഴാണ്അനുമതി പിന്‍വലിക്കുകയാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ രംഗത്തെത്തിയത്. കട്ടെടുത്ത മുതല്‍ തിരച്ച് കൊടുത്താല്‍ അത് കളവല്ലാതാകില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇപ്പോള്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചില്ലായിരുന്നെങ്കില്‍ മൈക്രോ ബ്രൂവറികള്‍ അനുമതിക്കാനുള്ള നീക്കവുമായി ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുമായിരുന്നു.എക്‌സ്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ ബാംഗഌരിലയച്ച് സര്‍ക്കാര്‍ ഉണ്ടാക്കി റിപ്പോര്‍ട്ട് എക്‌സ്സൈസ് മന്ത്രിയുടെ ഓഫീസില്‍ അനുമതി കാത്ത് കിടക്കുകയാണ്. ഇപ്പോള്‍ പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നില്ലങ്കില്‍ അതിനും ഈ സര്‍ക്കാര്‍ അനുമതി കൊടുക്കുമായിരുന്നു.
ഇടതു സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതിയായിരുന്നു ബ്രൂവറി ഡിസ്റ്റലറി ഇടപാട്.ഇത് പ്രതിപക്ഷം ആദ്യം മുതലെ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ നിസാരവല്‍ക്കരിച്ച് അടിസ്ഥാന രഹിതമായ ആരോപണമായി തള്ളി രക്ഷപെടാനാണ് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷം കൃത്യമായ രേഖകളോടെ അഴിമതിപുറത്ത് കൊണ്ടുവരാന്‍തുടങ്ങിയപ്പോഴാണ് സര്‍ക്കാരിന് നില തെറ്റിയത്.
എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റില്‍ പറത്തി സ്വന്തക്കാരില്‍ നിന്ന് വെളള പേപ്പറില്‍ അപേക്ഷ എഴുതി വാങ്ങി ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കുമുള്ളഅനുമതി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 1999 ലെ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ആ ഉത്തരവ് പരിഷ്‌കരിക്കാതെ ലൈസന്‍സിനുള്ള അനുമതികൊടുക്കാന്‍ പാടില്ല എന്നതാണ് നിയമം. സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസിലെ ചട്ടം 20 അനുസരിച്ച് ഒരു മന്ത്രി സഭായോഗത്തിന്റെ തിരുമാനം മാറ്റണമെങ്കില്‍ മറ്റൊരു മന്ത്രി സഭാ യോഗം ചേരണം. അത് കാറ്റില്‍ പറത്തിക്കൊണ്ട് എക്‌സ്സൈസ് ഡെപ്യുട്ടി സെക്രട്ടറിയും, എക്‌സൈസ് അഡീ. ചീഫ് സെക്രട്ടറിയും ഫയലില്‍ എഴുതിയത് മറികടന്നാണ് ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി നല്‍കണമെന്ന് എക്‌സൈസ് മന്ത്രി ഉത്തരവിട്ടത് . മുഖ്യമന്ത്രി ഈ ഉത്തരവ് ശരിവയക്കുകയും ചെയ്തു.
ഏഴ് മാസവും, എട്ട് ദിവസവും ഈ ഫയല്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലായിരുന്നു. ഡീല്‍ ഉറപ്പിക്കുക എന്ന ഒറ്റ ഉദ്ദേശമാണ് ഈ ഫയല്‍ പൂഴ്ത്തലിന് പിന്നില്‍ ഉണ്ടായിരുന്നത്.തത്വത്തില്‍ ആംഗീകാരം നല്‍കിയെന്നാണ് ഇപ്പോഴും എക്‌സൈസ് മന്ത്രി പറയുന്നത്.
1965 ലെ എക്‌സൈസ് നിയമത്തിലും, 1967 ലെ ബ്രൂവറി നിയമത്തിലും എവിടെയെങ്കിലും തത്വത്തിലുള്ള അംഗീകാരം പറഞ്ഞിട്ടുണ്ടോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഇവിടെ ലൈസന്‍സിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.
ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചിരിക്കുന്നത് കടലാസ് കമ്പനികള്‍ക്കാണ്. അതില്‍ നിന്ന് തന്നെ ഗുരുതരമായ അഴിമതിയും, സ്വജന പക്ഷപാതവും, ക്രമക്കേടും വ്യക്തമാണ്. ശ്രീ ചക്ര ഡിസ്റ്റലറി ആരുതേടാണെന്ന് പോലും അറിയില്ല. സൈറ്റ്പഌന്‍, ബില്‍ഡിംഗ് പഌന്‍, സര്‍വ്വേ നമ്പര്‍ ഏതാണ് പ്രദേശം എന്നൊന്നും വ്യക്തമാക്കാതെയാണ് അനുമതി നല്‍കിയിരിക്കുന്നത്. മുന്‍ അരുണാചല്‍ മുഖ്യമന്ത്രിയുടെ വസതിയുടെ പേരില്‍ വ്യാജ വിലാസം നല്‍കിയ പവര്‍ ഇന്‍ഫ്രാടെകിന് പത്തേക്കര്‍ ഭൂമി അനുവദിച്ചത് ഉന്നത സി പി എം നേതാവിന്റെ മകനായ കിന്‍ഫ്ര ജനറല്‍ മാനേജറാണ്. അദ്ദേഹത്തിന്ആ ഭൂമി അനുവദിക്കാനുള്ള യാതൊരു അധികാരവുമില്ല. പാലക്കാട്ടെ ഏലപ്പുള്ളിയിലെ അപ്പോളോ ഡിസ്റ്റലറിക്ക് അനുമതി കൊടുത്തത്രൂക്ഷമായ കുടിവെളള ക്ഷാമം ഉള്ളപ്രദേശത്തുമാണ്. ഇതിന്റെ നിഗൂഡതകളെല്ലാം അന്വേഷണത്തിലൂടെ പുറത്ത് വരണം. ചുരുക്കത്തില്‍ പുറത്ത് വരാനുള്ള നിരവധി രഹസ്യങ്ങള്‍ പുറത്ത് വാരാതിരിക്കട്ടെ എന്ന് കരുതിയാണ് മുഖ്യമന്ത്രി ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കമുള്ള അനുമതികള്‍ റദ്ദാക്കിയതെന്നും രമേശ് ചെന്നിത്തലആരോപിച്ചു.
Next Story

RELATED STORIES

Share it