ഐ ലീഗില്‍ ആദ്യ ജയം ചെന്നൈ സിറ്റിക്ക്


ചെന്നൈ:ഐ ലീഗിലെ ആദ്യ മല്‍സരത്തില്‍ ചെന്നൈ സിറ്റിക്ക് ഇന്ത്യന്‍ ആരോസിനെതിരെ 4-1 ന്റെ തകര്‍പ്പന്‍ ജയം. പെഡ്രോ മന്‍സിയുടെ ഹാട്രിക് മികവിലാണ് ചെന്നൈ ജയിച്ചുകയറിയത്. റൊമാരിയൊ ജേസുരാജ് ചെന്നൈക്ക് വേണ്ടി നാലാം ഗോള്‍ നേടിയപ്പോള്‍ അണ്ടര്‍ 17 ലോകകപ്പ് താരം അമര്‍ജിത് കിയാം ആരോസിന് വേണ്ടി വല കുലുക്കി. നെസ്റ്റര്‍ ഗോര്‍ഡില്ലോയാണ് ചെന്നൈയുടെ രണ്ട് ഗോളുകള്‍ക്ക് കളമൊരുക്കിയത്. കൡിലുടനീളം ചെന്നൈക്ക് തന്നെയായിരുന്നു മുന്‍തൂക്കം. അഞ്ചിലേറെ തവണ ചെന്നൈ ഗോള്‍വല ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തു. ആരോസിന് ഒരു പ്രാവശ്യം മാത്രമേ അതിനായുള്ളൂ. ആദ്യ പകുതിയിലെ ഒരുഗോളിന്റെ സമനിലക്ക് ശേഷമായിരുന്നു ആരോസിന്റെ തോല്‍വി.

RELATED STORIES

Share it
Top