സൈനികന്റെ നേതൃത്വത്തില്‍ 19 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തുദില്ലി: ഹരിയാനയില്‍ 19 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രതി സൈനികനാണെന്ന് അന്വേഷണസംഘം കണ്ടെത്തി. രാജസ്ഥാനില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്കുവേണ്ടി ഉടന്‍ വാറണ്ട് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു.
സിബിഎസ്‌സി പരീക്ഷയില്‍ ഒന്നാമതെത്തിയ, 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ ഹരിയാനായിലെ മഹേന്ദ്രഹര്‍ ജില്ലയില്‍ നിന്ന് വ്യാഴാഴ്ചയാണ്  നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. റെയില്‍വേ ബോര്‍ഡ് പരീക്ഷയ്ക്കായുള്ള കോച്ചിംഗ് സെന്ററിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടി. മയക്ക് മരുന്ന കലര്‍ത്തിയ വെള്ളം നല്കി മയക്കിയ ശേഷമായിരുന്നു പീഡനം. പിന്നീട് ഒരു ബസ് സ്റ്റാന്റിന് സമീപം പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പത്തോളം പേര്‍ ചേര്‍ന്നാണ് പീഡനത്തിനിരയാക്കിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

RELATED STORIES

Share it
Top