Flash News

ഒരു വര്‍ഷത്തിനിടെ 18 മരണം, ദേശീയപാത അതോറിറ്റി ചെയര്‍മാനുള്‍പ്പെടെ 9 ഉദ്യോഗസ്ഥര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

ഒരു വര്‍ഷത്തിനിടെ 18 മരണം, ദേശീയപാത അതോറിറ്റി ചെയര്‍മാനുള്‍പ്പെടെ 9 ഉദ്യോഗസ്ഥര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്
X


തൃശൂര്‍: മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത ശോച്യാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ വാഹനാപകടങ്ങളിലായി പതിനെട്ട് പേര്‍ മരിച്ച സംഭവത്തില്‍ ദേശീയപാത അതോറിറ്റി ചെയര്‍മാനുള്‍പ്പെടെ 9 ഉദ്യോഗസ്ഥര്‍ക്കെതിരെ പീച്ചി പോലിസ് മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി.
ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ യാദ്‌വീര്‍ സിംഗ് ാലിക്, പ്രൊജക്ട് എഞ്ചിനീയര്‍ എ.ബി.അജിത്കുമാര്‍, തൃശൂര്‍ എക്‌സ്പ്രസ് വേ ഡയറക്ടര്‍മാരായ പ്രദികുമാര്‍, മേഖാപതി റെഡ്ഡി, വിക്രം റെഡ്ഡി, ശ്രീരാമുള്ള നാഗേഷ് റെഡ്ഡി, രമേഷ് അദൂരി, രാജേഷ് ശ്രീനിവാസ് തുടങ്ങിയവര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്. ദേശീയപാത അധികൃതരുടേയും കരാര്‍ കമ്പനിയുടേയും അനാസ്ഥയ്‌ക്കെതിരെ അഡ്വ.ഷാജി ജെ കോടങ്കണ്ടത്ത് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് പോലിസ് നടപടി.

Next Story

RELATED STORIES

Share it