സാമൂഹ മാധ്യമത്തിലൂടെ വര്‍ഗീയ പ്രചാരണം; ബിജെപി അംഗത്തിനെതിരെ കേസെടുത്തുവാടാനപ്പള്ളി: സാമൂഹ മാധ്യമത്തിലൂടെ വര്‍ഗീയ പ്രചാരണം നടത്തിയ സംഭവത്തില്‍ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ബിജെപി അംഗത്തിനെതിരെ പോലിസ് കേസെടുത്തു. ബി ജെ പി നേതാവും വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് 14 ആം വാര്‍ഡ് മെമ്പറുമായ സംബജിക്കെതിരെയാണ് വാടാനപ്പള്ളി പോലീസ് കേസെടുത്തത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്തുണ നല്‍കുകയും സമൂഹത്തില്‍ ഭിന്നിപ്പിനും സംഘര്‍ഷത്തിനും അഹ്വാനം നല്‍കുന്ന രീതിയിലും ഇയാള്‍ ഫേസ് ബുക്കിലൂടെ പ്രചാരണം നടത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് എസ്ഡിപിഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തത്.

RELATED STORIES

Share it
Top