നമ്മള്‍ അതിജീവിക്കും: ക്യാമ്പസുകളിലെ ദുരിതാശ്വാസഫണ്ട് ശേഖരണം ഇന്നും നാളെയും

കോഴിക്കോട്: നമ്മള്‍ അതിജീവിക്കും,പ്രളയകാലത്ത് കേരളം ഒന്നടങ്കം ഏറ്റുപറഞ്ഞ വാചകമാണിത്. അതിജീവനത്തിന്റെ ഓരോ ഘട്ടത്തിലും നമ്മുടെ യുവത്വം ഈ വാചകം ഉയര്‍ത്തിക്കൊണ്ടിരുന്നു. ക്യാമ്പസുകളിലെ യുവത്വം ഒരിക്കല്‍ക്കൂടി കൈകോര്‍ക്കുകയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെയും സര്‍വകലാശാലകളുടെയും കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നും നാളെയും ദുരിതാശ്വാസ ഫണ്ട് ശേഖരണം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.


പ്രളയത്തെ നേരിടാന്‍ നമ്മുടെ യുവത്വം വഹിച്ച പങ്ക് വലുതാണ്. രക്ഷാപ്രവര്‍ത്തനത്തിന് സ്വമേധയാ ഇറങ്ങിവന്നവര്‍, റിലീഫ് കേന്ദ്രങ്ങളിലെത്തി വിശ്രമം പോലുമില്ലാതെ സഹായിച്ചവര്‍, സാധനങ്ങള്‍ ശേഖരിക്കാന്‍ അവ ക്യാമ്പുകളില്‍ എത്തിക്കാന്‍ പരിശ്രമിച്ചവര്‍, അവരില്‍ ഏറിയ പങ്കും ക്യാമ്പസുകളില്‍ നിന്നെത്തിയവരായിരുന്നു. നമ്മുടെ യുവത്വം നാടിന്റെ കാവലാളായി മാറിയ സന്ദര്‍ഭങ്ങള്‍. അവരെ ഓര്‍ത്ത് അഭിമാനിക്കുന്നു. നവകേരളത്തിനായി ഒരിക്കല്‍കൂടി നിങ്ങള്‍ അണിചേരണം. ക്യാമ്പസുകളിലെ ദുരിതാശ്വാസഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top