ബസ്സിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു


പൊറ്റമ്മല്‍: ബസ്സിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു. കോഴിക്കോട് മാവൂര്‍ റോഡിലെ സീമ ടവ്വറിലെ 'മൈ ജി ' വേള്‍ഡ് എന്ന മൊബൈല്‍ കടയിലെ ജീവനക്കാരി വയനാട് സ്വദേശിനി അമ്പിളി വിജയന്‍ (26) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. സഹപ്രവര്‍ത്തകന്റെ ബൈക്കില്‍ കടയിലേക്ക് ജോലിക്ക് വരുമ്പോഴായിരുന്നു അപകടം. കൂടരഞ്ഞി നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യബസ്സ് ഇടിച്ചാണ് അപകടം.

RELATED STORIES

Share it
Top