നവംബര്‍ ഒന്നു മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരത്തില്‍തൃശൂര്‍: ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ബസ്സുടമകള്‍ നവംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരത്തില്‍. ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഇന്ന് തൃശൂരില്‍ അടിയന്തര യോഗം ചേര്‍ന്ന് തീരുമാനമെടുത്തതാണിത്.
ഇന്ധന വിലവര്‍ധനയെ തുടര്‍ന്ന് സംസ്ഥാനത്ത് മൂവായിരത്തോളം ബസ്സുകളാണ് ഈ മാസം ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവച്ചത്. ഫോം ജി സര്‍ട്ടിഫിക്കറ്റ് നല്‍കി മൂന്നു മാസത്തിലേറെ ബസ്സുകള്‍ നിര്‍ത്തിയിടുന്നതിനായി നിരവധി ബസ്സുടമകളാണ് മോട്ടോര്‍ വാഹന വകുപ്പിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പത്തുരൂപയെങ്കിലുമാക്കണം എന്നാണ് ബസ്സുടമകളുടെ നിലപാട്.സംസ്ഥാന സര്‍ക്കാര്‍ നികുയിളവ് നല്‍കിയില്ലെങ്കില്‍ ചാര്‍ജ് വര്‍ധിപ്പിച്ചേ മതിയാകൂ എന്നും ബസ്സുടമകള്‍ ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top