Flash News

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
X


തിരുവനന്തപുരം : ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചും മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടും നവംബര്‍ ഒന്നു മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകളുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കമ്മിഷണനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണിത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ബസ്സുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുന്നതും ബസുകള്‍ക്ക് ഡീസല്‍ സബ്‌സിഡി നല്‍കുന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കമ്മിഷന്‍ പരിശോധിക്കും. കമ്മിഷന്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. വാഹനനികുതി ഇളവ് അനുവദിക്കുക, വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജ് 5 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും ബസ്സുടമകള്‍ ഉന്നയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it