തെലങ്കാനയിലെ ബസ് അപകടം: മരണം 57 ആയിഹൈദരാബാദ്: തെലങ്കാനയിലെ കൊണ്ടഗട്ടില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 57 ആയി. കൊണ്ടഗാട്ടെ ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. 88 യാത്രക്കാരാണ് തെലങ്കാന ടിഎസ്ആര്‍ടിസി ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് മലയ്ക്കു സമീപത്തെ അവസാനത്തെ വളവില്‍ നിന്ന് മറിയുകയായിരുന്നു എന്നാണ് വിവരം. നാലു തവണ കരണം മറിഞ്ഞ ശേഷമാണ് ബസ് കൊക്കയില്‍ വീണത്. വേഗത്തില്‍ വന്ന ബസിന്റെ െ്രെഡവര്‍ ശ്രീനിവാസ് റോഡിലെ സ്പീഡ് ബ്രേക്കര്‍ കാണാതെ പോയതാണ് ബസ് നിയന്ത്രണം വിടാന്‍ ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്പീഡ് ബ്രേക്കറില്‍ കയറി പാളിയ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് പറയുന്നു.
മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു. ജഗത്യാല്‍ ജില്ലാ എസ്പി സിന്ധു ശര്‍മ, ജില്ലാ കലക്ടര്‍ ശരത് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ചു ലക്ഷത്തിനു പുറമേ ടിഎന്‍ആര്‍ടിസി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നല്‍കുമെന്ന് അറിയിച്ചു. മുനിസിപ്പല്‍ ഐടി മന്ത്രി കെ ടി രാമ റാവു സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

RELATED STORIES

Share it
Top