Flash News

ബ്രൂവറി: തെറ്റാവര്‍ത്തിക്കരുതെന്ന് കോടതി

ബ്രൂവറി: തെറ്റാവര്‍ത്തിക്കരുതെന്ന് കോടതി
X


എറണാകുളം: ബ്രൂവറികള്‍ക്ക് ലൈസന്‍സ് അനുവദിച്ചതില്‍ തെറ്റാവര്‍ത്തിക്കാതെ സര്‍ക്കാര്‍ നോക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ബ്രൂവറി ചട്ടലംഘനം സ്വതന്ത്ര ഏജന്‍സി അന്വഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജി തീര്‍പ്പാക്കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ലൈസന്‍സ് അനുവദിച്ചതില്‍ ചട്ടലംഘനമുണ്ടായെങ്കില്‍ അത് സര്‍ക്കാര്‍ തിരുത്തിയെന്നും ജനം ജാഗജൂഗരാണെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.
സംസ്ഥാനത്ത് ബ്രൂവറികളും, ബ്‌ളെന്‍ഡിംഗ് യൂനിറ്റിനും തുടങ്ങാന്‍ നല്‍കിയ അനുമതി റദ്ദാക്കിയത് ചട്ടലംഘനത്തിന്‍യും അഴിമതിയുടെയും തെളിവാണെന്നും ഇക്കാര്യത്തില്‍ സ്വതന്ത്രഏജന്‍സിയുടെ അന്വേഷണം വേണമെന്നുമായിരുന്നു ഇടുക്കി സ്വദേശിയുടെ പൊതു താല്‍പ്പര്യ ഹര്‍ജി.
ലൈസന്‍സുകള്‍ അനുവദിക്കുമ്പോള്‍ പരിശോധനകള്‍ക്കായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് രേഖപ്പെടുത്തിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
Next Story

RELATED STORIES

Share it