കൊല്‍ക്കത്തയില്‍ 14 ഗര്‍ഭസ്ഥ ശിശുക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തികൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയില്‍ പരിസരം വൃത്തിയാക്കുന്നതിനിടെ 14 ഗര്‍ഭസ്ഥശിശുക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലാണ് ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹരിദേബ്പൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലുളള രാജാറാം മോഹന്‍ റോയ് സാരാനി പ്രദേശത്ത് തൊഴിലാളികളാണ് ജോലിക്കിടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തൊഴിലാളികള്‍ പൊലീസിനെ വിവരം അറിയിച്ചു. ചില മൃതദേഹങ്ങള്‍ പാതി അഴുകിയ നിലയിലും മറ്റുള്ളവ പൂര്‍ണമായും അഴുകിയ നിലയിലുമായിരുന്നു.
പ്രദേശത്തെ ചില ആശുപത്രികള്‍ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തി ഭ്രൂണങ്ങള്‍ ഇവിടെ ഉപേക്ഷിച്ചതാവാം എന്നാണ് പ്രാഥിക നിഗമനം. പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം മേയര്‍ സോവന്‍ ചാറ്റര്‍ജി പ്രദേശം സന്ദര്‍ശിച്ചു. 'ഭ്രൂണങ്ങള്‍ കെമിക്കല്‍ ഉപയോഗിച്ച് നശിപ്പിച്ചിട്ടുണ്ട്. അഴുകിയാലും മണം പുറത്ത് വരാതിരിക്കാനാണ് ഇത് ചെയ്തിട്ടുളളത്. സ്ഥലത്ത് മറ്റ് ഭ്രൂണങ്ങള്‍ ഇല്ലെന്ന് ഉറപ്പിക്കാനായി കൂടുതല്‍ തിരച്ചില്‍ നടത്തിയിട്ടുണ്ട്.
അന്വേഷണം ആരംഭിച്ചതായും ഭ്രൂണങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചാതായും പൊലീസ് പറഞ്ഞു.

RELATED STORIES

Share it
Top