Athletics

ഹിജാബിന്റെ പേരില്‍ കാഴ്ചശക്തിയില്ലാത്ത താരത്തെ ഏഷ്യന്‍ പാരാ ഗെയിംസില്‍ നിന്ന് പുറത്താക്കി

ഹിജാബിന്റെ പേരില്‍ കാഴ്ചശക്തിയില്ലാത്ത താരത്തെ ഏഷ്യന്‍ പാരാ ഗെയിംസില്‍ നിന്ന് പുറത്താക്കി
X


ജക്കാര്‍ത്ത: 'എനിക്ക് നല്ല സങ്കടമുണ്ട്, കാരണം, കഴിഞ്ഞ പത്തുമാസമായി കഠിനമായ പരിശീലനത്തിലാണ് ഞാന്‍. പരിശീലനത്തിനൊടുവില്‍ ചില ദിവസങ്ങളില്‍ കൈ അനക്കാന്‍ പോലും പറ്റാത്ത അവസ്ഥയുണ്ടായിട്ടുണ്ട്'. ഹിജാബിന്റെ പേരില്‍ ഏഷ്യന്‍ പാരാ ഗെയിംസില്‍ നിന്ന് പുറത്താക്കപ്പെട്ട കാഴ്ചശക്തിയില്ലാത്ത താരം മിഫ്താഹുല്‍ ജന്നയുടെ വാക്കുകളാണിത്. ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ ജൂഡോ 52 കിലോഗ്രാം വിഭാഗത്തിലാണ് ഇന്തൊനേഷ്യന്‍ താരം ജന്ന മത്സരിക്കേണ്ടിയിരുന്നത്. ഇതിനായി 10 മാസം നീണ്ട കഠിനപരിശീലനവും നടത്തി. ഇതിനിടയിലൊന്നും ഹിജാബിന്റെ കാര്യം പറഞ്ഞിരുന്നില്ല. മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതിനിടേയാണ് ഹിജാബ് പാടില്ലെന്ന നിര്‍ദേശം ഗെയിംസ് കമ്മിറ്റി മുന്‍പോട്ടുവച്ചത്. എന്നാല്‍ ജന്ന അതു സമ്മതിച്ചില്ല. ഇതോടെ മത്സരത്തില്‍ നിന്ന് പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. കണ്ണീരോടെയാണ് തീരുമാനത്തെ ജന്ന സ്വീകരിച്ചത്.
'എന്ത് റിസ്‌കെടുത്താലും ഹിജാബ് ഞാന്‍ ഊരില്ല' ദേശീയ ചാംപ്യന്‍ കൂടിയായ ജന്ന തറപ്പിച്ചു പറഞ്ഞു. ഗെയിംസില്‍ നിന്നും പുറത്താക്കിയ തീരുമാനമറിഞ്ഞ ശേഷം കണ്ണീരോടെയാണ് ജന്ന സ്റ്റേഡിയം വിട്ടത്.
Next Story

RELATED STORIES

Share it