ശിവകാശിയില്‍ പടക്കശാലയില്‍ തീപിടുത്തം: നാലുപേര്‍ മരിച്ചു

ശിവകാശി: ശിവകാശിയില്‍ രണ്ട് പടക്കനിര്‍മ്മാണ ശാലകളിലുണ്ടായ തീപിടുത്തത്തില്‍ നാലുപേര്‍ മരിച്ചു. കക്കിവാടന്‍പട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മ്മാണശാലയില്‍ തീപ്പിടിച്ച് മൂന്നുപേരും സേലത്തുണ്ടായ തീപിടുത്തത്തില്‍ ഒരാളുമാണ് മരിച്ചത്. മാരിയപ്പന്‍ (35), കൃഷ്ണന്‍ (43) എന്നിവരാണ് കക്കിവാടന്‍പട്ടിയില്‍ മരിച്ചത്. മറ്റൊരാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
പടക്കം നിര്‍മിക്കുന്ന മുറിയിലാണ് സ്‌ഫോടനമുണ്ടായത്. ദീപാവലിക്കുവേണ്ടി വന്‍തോതില്‍ പടക്ക നിര്‍മാണം നടക്കുന്നതിനിടെയാണ് അപകടം. മുറിയില്‍ നാലുപേര്‍ മാത്രമായുണ്ടായിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. അശ്‌നിമന സേന സ്ഥലത്തെത്തി ഒരു മണിക്കൂറിനകം അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കി. മധുര പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സേലത്ത് അത്തൂറില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മ്മാണശാലയില്‍ നടന്ന തീപിടുത്തത്തില്‍ 28കാരനാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

RELATED STORIES

Share it
Top