മുസഫര്‍നഗറില്‍ സ്‌ഫോടനം; നാലുപേര്‍ മരിച്ചുമുസഫര്‍നഗര്‍:  ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ആക്രിക്കടയിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. ഒരു സ്ത്രീയടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. താസിം(50), ഷെഹ്‌സാദ് അലം(55), യൂസഫ്, നവാജിഷ് എന്നിവരാണു മരിച്ചത്. മുസഫര്‍നഗറിലെ സിവില്‍ ലൈന്‍സ് ഏരിയയില്‍ പഴയ സാധനങ്ങള്‍ ശേഖരിച്ചു വില്‍ക്കുന്ന കടയില്‍ ഇന്നു രാവിലെ ഒന്‍പതരയോടെയാണ്  സ്‌ഫോടനമുണ്ടായത്. കടയുടമയടക്കം രണ്ടു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റു രണ്ടുപേര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു മരിച്ചത്.
ശക്തിയേറിയ സ്‌ഫോടനമാണുണ്ടായതെന്നു മുസഫര്‍ നഗര്‍ പൊലീസ് മേധാവി അനന്ത് ദേവ് പറഞ്ഞു.

RELATED STORIES

Share it
Top