പരാജയ ഭയം: കര്‍ണാടകയില്‍ ബിജെപി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചില്ല

ബംഗളുരു: പരാജയം ഭയന്ന് കര്‍ണാടക നിയമസഭാ കൗണ്‍സിലിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കാതെ ബിജെപി.മൂന്ന് സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഈ മാസം 24 ആയിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.ഒക്ടോബര്‍ നാലാണ് തിരഞ്ഞെടുപ്പ് തിയ്യതി.എന്നാല്‍ മതിയായ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ മല്‍സരിച്ച് നാണംകെടേണ്ടെന്ന തീരുമാനത്തിലാണ് ബിജെപി. ബിജെപി നേതാക്കളായ കെഎസ് ഈശ്വരപ്പ, വി സോമണ്ണ, കോണ്‍ഗ്രസ് ഡെപ്യൂട്ടി മുഖ്യമന്ത്രി ജി പരമേശ്വര എന്നിവര്‍ക്ക് സീറ്റ് നേടാനാവശ്യമായ എംഎല്‍എമാരുടെ പിന്തുണയില്ലാത്തതിനാല്‍ പരാജയം നേരിടേണ്ടി വന്നിരുന്നു. ഈ സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.ഇതോടെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും ഒന്നില്‍ ജെഡിഎസുമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുക.

RELATED STORIES

Share it
Top