ശബരിമല: ബിജെപിയുടേത് രാഷ്ട്രീയ മുതലെടുപ്പെന്ന് എസ്എന്‍ഡിപിആലപ്പുഴ: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധിയുടെ പേരില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിമോചന സമരം നടത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും ഇതിനെതിരെ സമാന ചിന്താഗതിക്കാരായ സമുദായങ്ങളുമായി ചേര്‍ന്ന് എസ്എന്‍ഡിപിക്ക് രംഗത്തിറങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുടെ പേരില്‍ കച്ചവടം ഉറപ്പാക്കാനാണ് ചില സമര നേതാക്കളുടെ ലക്ഷ്യം. ആരാണ് ഹിന്ദുവെന്നും തങ്ങളോട് ആലോചിച്ചിട്ടാണോ ഹിന്ദു സംഘടനാ നേതാക്കള്‍ എന്ന് അവകാശപ്പെടുന്ന നേതാക്കള്‍ സമരത്തിനിറങ്ങിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. പുന: പരിശോധനാ ഹരജി നിലനില്‍ക്കില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. നാടിനെ കുരുതിക്കളമാക്കാനാണ് ചിലരുടെ ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഹിന്ദുത്വം പറഞ്ഞ് കലാപം സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമം. 1991 ന് മുമ്പ് ഈ ബഹളം വയ്ക്കുന്നവര്‍ എവിടെയായിരുന്നു? അന്ന് യുവതികള്‍ അവിടെ പോയപ്പോള്‍ ഇക്കൂട്ടര്‍ എവിടെ പോയി?നിഴല്‍ യുദ്ധമാണ് സമരക്കാര്‍ നടത്തുന്നത്. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top