Flash News

വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് 65 അശ്ലീല വീഡിയോകള്‍; യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനെതിരേ കേസെടുത്തു

വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് 65 അശ്ലീല വീഡിയോകള്‍; യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനെതിരേ കേസെടുത്തു
X


രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമെല്ലാം അടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകള്‍ അയച്ചെന്ന പരാതിയില്‍ യുവമോര്‍ച്ച ഹരിയാന ഉപാധ്യക്ഷന്‍ അമിത് ഗുപ്തക്കെതിരേ പൊലിസ് കേസെടുത്തു. യുവനേതാവിനെ ന്യായീകരിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും സംഭവം വിവാദമായതോടെ ഇയാളെ പാര്‍ട്ടി പദവികളില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചു. ഹരിയാന പ്രദേശ് മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത മേത്തയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്. ആഗസ്ത് 29, 30 തിയ്യതികളിലാണ് വീഡിയോകള്‍ അയച്ചത്.
അഞ്ച് വര്‍ഷം വരെ തടവ്, 10 ലക്ഷം രൂപ പിഴ എന്നീ ശിക്ഷകള്‍ ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എവിടെ നിന്ന് എപ്പോഴാണ് വീഡിയോകള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൈബര്‍ സെല്‍ അന്വേഷിച്ചുവരികയാണ്.
അതേസമയം, സുഹൃത്തുക്കളുടെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വീഡിയോകള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിലെത്തിയതാണെന്ന് ബിജെപിയുടെ പഞ്ച്കുലയിലെ നേതാവ് ദീപക് ശര്‍മ പറഞ്ഞു.
Next Story

RELATED STORIES

Share it