ശബരിമല വിഷയത്തില്‍ ബിജെപി നേരിട്ട് സമരത്തിനിറങ്ങുകയാണെന്ന് ശ്രീധരന്‍ പിള്ളതിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ ബിജെപി നേരിട്ട് പ്രക്ഷോഭത്തിന് ഇറങ്ങുകയാണെന്ന് പാര്‍ട്ടി സംസ്ഥാന സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള.
സുപ്രീം കോടതി വിധിക്കെതിരെ വിശ്വാസി സമൂഹം ആരംഭിച്ച സമരത്തിന് ബിജെപി പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
സമരവുമായി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനായി ബിജെപി സംസ്ഥാന നേതാക്കള്‍, ശ്രീധരന്‍ പിള്ളയുടെ നേത്യത്വത്തില്‍ നാളെ കോട്ടയത്ത് ശബരിമല തന്ത്രി കുടുംബാംഗങ്ങളെയും, വിവിധ ഹൈന്ദവ ആചാര്യന്മാരെയും, പന്തളം രാജകുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തും.
ഇതിനകം തന്നെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ യുവമോര്‍ച്ചയും, മഹിളാ വിഭാഗമായ ഭാരതീയ മഹിളാമോര്‍ച്ചയും സമരരംഗത്താണെന്നും എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി നേരിട്ട് പ്രക്ഷോഭത്തിന് ഇറങ്ങുകയാണെന്നും ശ്രീധരന്‍പിള്ള അറിയിച്ചു.
ദുര്‍വാശി ഉപേക്ഷിച്ച് ശബരിമല ക്ഷേത്രത്തിന് എതിരെയുള്ള നിലപാടില്‍ നിന്ന് എത്രയും വേഗം ഇടതുമുന്നണി സര്‍ക്കാര്‍ പിന്‍വാങ്ങി, സുപ്രീകോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top