Flash News

ബിഷപ്പ് തങ്ങിയത് ആഡംബര ഹോട്ടലില്‍; പോലിസിനെ നോക്കുകുത്തിയാക്കി സ്വകാര്യ സുരക്ഷ

ബിഷപ്പ് തങ്ങിയത് ആഡംബര ഹോട്ടലില്‍; പോലിസിനെ നോക്കുകുത്തിയാക്കി സ്വകാര്യ സുരക്ഷ
X
[caption id="attachment_424719" align="alignnone" width="560"] സ്വകാര്യ സുരക്ഷാ അംഗങ്ങളുടെ അകമ്പടിയോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍[/caption]

കൊച്ചി: ഇന്നലെ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തങ്ങിയത് കൊച്ചിയിലെ അത്യാഡംബര ഹോട്ടലില്‍. തൃപ്പൂണിത്തുറയിലെ പോലിസിന്റെ ഹൈടെക് സെല്‍ ഓഫിസില്‍ നിന്ന് ഇന്നലെ വൈകീട്ട് 6.30ഓടെയാണ് ബിഷപ്പ് ഹോട്ടലിലേക്ക് മടങ്ങിയത്. രാത്രി വേഷം മാറി ബിഷപ്പ് ഹോട്ടലില്‍ നിന്ന് പുറത്തുപോയതായും സൂചനയുണ്ട്.

ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് ബിഷപ്പ് തൃപ്പൂണിത്തുറയിലെ പോലിസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിനായി എത്തിയത്. രണ്ട് വാഹനം നിറയെ പോലിസിന്റെ അകമ്പടിയോട് കൂടി സ്വകാര്യ വാഹനത്തിലാണ് ബിഷപ്പ് എത്തിയത്. എന്നാല്‍, സുരക്ഷയ്ക്കായി എത്തിയ പോലിസുകാരെ മുഴുവന്‍ നോക്കുകുത്തിയാക്കി സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളാണ് ബിഷപ്പിന് വലയമൊരുക്കി വാഹനത്തില്‍ നിന്ന് പോലിസ് ക്ലബ്ബിന് അകത്തേക്കു കൊണ്ടുപോയത്.

ഇന്നലെ സംഭവിച്ചതു പോലെ തന്നെ ബിഷപ്പിനെ മാധ്യമങ്ങളുടെ കണ്ണില്‍ നിന്ന് മറയ്ക്കാന്‍ എല്ലാ ഒത്താശയും പോലിസ് ചെയ്തു നല്‍കി. ഇന്നും മാധ്യമങ്ങളില്‍ നിന്ന് മുഖംതിരിച്ചാണ് ബിഷപ്പിനെ അകത്തേക്ക് കൊണ്ടു പോയത്. അതിനിടെ ബിഷപ്പിന്റെ കൂടെ വന്ന ആളുകള്‍ മാധ്യമങ്ങളെ കളിയാക്കിയത് പ്രകോപനം സൃഷ്ടിച്ചു. പോലിസ് നോക്കിനില്‍ക്കേയായിരുന്നു ഇവര്‍ മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞത്.

രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണു സൂചന. അറസ്റ്റ് നടക്കുകയാണെങ്കില്‍ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്.
Next Story

RELATED STORIES

Share it