ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉണ്ടായില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

[caption id="attachment_424274" align="alignnone" width="560"] ചോദ്യം ചെയ്യലിനായി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരായപ്പോള്‍. ചിത്രം: ഷിയാമി തൊടുപുഴ [/caption]

കൊച്ചി: പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും ഇന്ന് അറസ്റ്റ് നടന്നില്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും നാളെ രാവിലെ 11ന് രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ന് രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂറോളം നീണ്ടു നിന്നു. ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയെന്ന വാദം ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ആവര്‍ത്തിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലിനിടെ ബിഷപ് പറഞ്ഞു. പീഡന പരാതിക്കു പിന്നില്‍ ദുരുദ്ദേശ്യമാണുള്ളത്. ചോദ്യാവലി പ്രകാരം തന്നെ മറുപടി വേണമെന്ന് ബിഷപിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. രാവിലെ പതിനൊന്നരയോടെ ആരംഭിച്ച ചോദ്യം 6.30 വരേ തുടര്‍ന്നു. കോട്ടയം എസ്പി ഹരിശങ്കറും വൈക്കം ഡിവൈഎസ്പി കെ.സുഭാഷുമാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്ക് വന്ന ബിഷപ്പിന് നേരെ എഐവൈഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കരിങ്കോടി വീശി. പ്രതിഷേധക്കാര്‍ വാഹനത്തില്‍ അടിക്കുകയും ചെയ്തു.
അതിനിടെ, കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേക്കു മാറ്റി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ സമരപ്പന്തലില്‍ നിരാഹാരത്തിലായിരുന്ന ഇവരെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആശുപത്രിയിലും നിരഹാരം തുടരുമെന്ന് സഹോദരി അറിയിച്ചു.
ജലന്ധറില്‍ നിന്ന് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ബിഷപ് രാവിലെ 11 മണിയോടെയാണ് പൊലീസ് അകമ്പടിയോടെ തൃപ്പൂണിത്തുറ െ്രെകംബ്രാഞ്ച് ഓഫിസില്‍ ഹാജരായത്. പത്തുമണിക്ക് ഹാജരാകാനായിരുന്നു ബിഷപ്പിനു ലഭിച്ച നിര്‍ദേശം. െ്രെകംബ്രാഞ്ച് ഓഫിസിലെ ഹൈടെക് ചോദ്യം ചെയ്യല്‍ മുറിയിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ സൗകര്യം ഒരുക്കിയത്. തൃശൂര്‍ അയ്യന്തോളിലുള്ള സഹോദരനും ബിസിനസുകാരനുമായ ഫിലിപ്പിന്റെ വീട്ടില്‍ നിന്നാണ് ബിഷപ് രാവിലെ തൃപ്പൂണിത്തുറയിലേക്കു തിരിച്ചത്.
afsal ph aph

afsal ph aph

Our Contributor help bring you the latest article around you


RELATED STORIES

Share it
Top