ബിഹാറില്‍ ഇറച്ചി വില്‍പനക്കാരെ മര്‍ദ്ദിച്ചു; സംഘര്‍ഷംപട്‌ന: മോട്ടോര്‍ സൈക്കിളില്‍ ഇറച്ചി വില്‍ക്കാന്‍ കൊണ്ടു പോയ രണ്ടുപേരെ ആളുകള്‍ തടഞ്ഞുവച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ബിഹാറിലെ റോഹ്തസ് ജില്ലയില്‍ സംഘര്‍ഷം. നൂര്‍ മുഹമ്മദ്, മുഹമ്മദ് ഷക്കീര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരുടെ ബൈക്ക് അക്രമികള്‍ നശിപ്പിക്കുകയും ചെയ്തു. മര്‍ദനമേറ്റ യുവാക്കളെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ, മുഹറവുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ഒരു ക്ഷേത്രത്തിനടുത്ത് നിന്ന് ചിലര്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ ഇരു സമുദായങ്ങളില്‍ പെട്ടവര്‍ ഏറ്റുമുട്ടുന്ന സ്ഥിതിയായി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു. പ്രദേശത്ത് പോലിസ് ഫഌഗ് മാര്‍ച്ച് നടത്തി. സ്ഥിതി നിയന്ത്രണാധീനമാണെന്നും വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് അക്രമികളെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top