ചെന്നൈയിനോട് പകവീട്ടി ബംഗളൂരു എഫ് സി


ബംഗളൂരു: കഴിഞ്ഞ ഐഎസ്എല്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ തങ്ങളെ പരാജയപ്പെടുത്തി കിരീടം ചൂടിയ ചെന്നൈയിന്‍ എഫ് സിയോട് പകവീട്ടി ഫൈനലിസ്റ്റായ ബംഗളൂരു എഫ് സി. ടീമിന്റെ മികച്ച താരം മിക്കുവിന്റെ ഗോള്‍ മികവില്‍ ഒരു ഗോളിനാണ് ദക്ഷിണേന്ത്യന്‍ ഡര്‍ബിയില്‍ ബംഗളൂരു വിജയം കണ്ടത്. മല്‍സരത്തിലെ 41ാം മിനിറ്റില്‍ ഫ്രാന്‍സിസ്‌കോ ഹെര്‍ണാണ്ടസിന്റെ അസിസ്റ്റിലാണ് മിക്കു ഗോള്‍ കണ്ടെത്തിയത്. കളിയുടെ തുടക്കം മുതല്‍ ആവേശം വാരിവിതറിയ മല്‍സരത്തില്‍ ഇരുകൂട്ടരും തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്. സഹതാരം നീട്ടി നല്‍കിയ പന്തുമായി കുതിച്ച മിക്കു ചെന്നൈയ്ന്‍ ഗോളിയെ മറികടന്ന് മല്‍സരത്തിലെ ഏക ഗോളിനവകാശിയാവുകയായിരുന്നു.
രണ്ടാംപകുതിയില്‍ തിരിച്ചടിക്കാന്‍ ചെന്നൈയിന്‍ പലകുറി ശ്രമിച്ചെങ്കിലും ബെംഗളൂരു പ്രതിരോധം പിഴവുകള്‍ വരുത്തിയില്ല. 42 ശതമാനം ബോള്‍ പൊസഷന്‍ മാത്രമാണ് കളിയിലാകെ ബംഗളൂരുവിന് അവകാശപ്പെടാനുണ്ടായിരുന്നത്. ജയത്തോടെ ബംഗളൂരു ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്‌സാണ് ഒന്നാമത്.

RELATED STORIES

Share it
Top