ലുക്കാക്കു മികവില്‍ ബെല്‍ജിയത്തിന് ജയം


റെയ്ക്യാവിക് (ഐസ്ലന്‍ഡ്): യുവേഫ നാഷന്‍സ് ലീഗില്‍ ബെല്‍ജിയത്തിന് വിജയത്തുടക്കം. ലീഗ് എ യിലെ രണ്ടാം ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ ഐസ്ലന്‍ഡിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബെല്‍ജിയം പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം റൊമേലു ലുക്കാക്കുവിന്റെ ഇരട്ടഗോളാണ് ബെല്‍ജിയത്തിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്്.
മല്‍സരത്തിലെ 29ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡിന്റെ പെനല്‍റ്റി ഗോളിലൂടെ മുന്നിലെത്തിയ ശേഷമാണ് ലുക്കാക്കു തന്റെ രണ്ട് ഗോളും കണ്ടെത്തിയത്. 31, 81 മിനിറ്റുകളില്‍ ആയിരുന്നു ലുകാക്കുവിന്റെ ഗോള്‍നേട്ടം. ഈ ഗോള്‍ നേട്ടത്തോടെ ലുക്കാകുവിന് അവസാന മൂന്ന് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളായി.

RELATED STORIES

Share it
Top