ബുണ്ടസ്‌ലിഗയില്‍ ബയേണിന് അട്ടിമറി തോല്‍വി


ബെര്‍ലിന്‍: ബുണ്ടസ്‌ലിഗയില്‍ അപരാജിതക്കുതിപ്പു തുടര്‍ന്നു കൊണ്ടിരുന്ന നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനും അടിതെറ്റി. ഗ്രുപ്പില്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഹെര്‍ത്താ ബെര്‍ലിനാണ് അവരുടെ തട്ടകത്ത് വച്ച് ബയേണിന് ഞെട്ടിക്കുന്ന തോല്‍വി നല്‍കിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ കീഴടങ്ങല്‍.
ആര്യന്‍ റോബന്‍, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ഫ്രാങ്ക് റിബറി എന്നീ പേരുകേട്ട സ്‌ട്രൈക്കര്‍മാരും ജെയിംസ് റോഡ്രിഗസ്, തിയാഗോ അല്‍ക്കന്താരാ, റെനാറ്റോ സാഞ്ചസ് എന്നീ മിഡ്ഫീല്‍ഡര്‍മാരും ജോഷ്വാ കിമ്മിച്ച്, അലാബ, ജെറോം ബോട്ടെങ്, സ്യൂള്‍ തുടങ്ങിയവര്‍ അണി നിരന്ന ഡിഫന്‍ഡര്‍മാരും ഇടം കണ്ടെത്തിയ ബയേണിനെയാണ് ഹെര്‍ത്ത ബെര്‍ലിന്‍ കീഴടക്കിയത്. ലോകത്തിലെ ഒന്നാം നമ്പര്‍ ഗോളി മാനുവല്‍ ന്യൂയറിനെ കടത്തിവെട്ടിയാണ് എതിര്‍ ടീം രണ്ട് ഗോളും നിക്ഷേപിച്ചത്. ജര്‍മന്‍ ഗോള്‍ കീപ്പര്‍ തോമസ് ക്രാഫ്റ്റാണ് ബയേണിന്റെ വിജയപ്രതീക്ഷയ്ക്ക് കടിഞ്ഞാണിട്ടത്. എതിര്‍ ടീം പോസ്റ്റിന് ലക്ഷ്യമായി നീങ്ങിയ ബയേണിന്റെ അഞ്ച് ഷോട്ടും തടുത്താണ് ഈ 30 കാരന്‍ ബെര്‍ത്താ ബെല്‍ലിന്റെ നെടും തൂണായത്. ജയത്തോടെ ഹെര്‍ത്ത ബെര്‍ലിന്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ആറു കളികളില്‍ നിന്നായി ഇരു ടീമിനും 13 പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ പിന്‍ബലത്തില്‍ ബയേണ്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. മല്‍സരത്തിലെ ആദ്യ പകുതിയിലാണ് ബയേണ്‍ പ്രതിരോധം ഭേദിച്ചു കൊണ്ടുള്ള രണ്ട്് ഗോളും പിറന്നത്. പിന്നീട് ബയേണിന് തോമസ് ക്രാഫ്റ്റ് വില്ലനാവുകയായിരുന്നു.
23ാം മിനിറ്റില്‍ ഹെര്‍ത്താ ബെര്‍ലിന് ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബോസ്‌നിയ താരം വേദാദ് ഇബ്‌സേവിച്ചാണ് ബയേണിന് ആദ്യ പ്രഹരം നല്‍കിയത്. തുടര്‍ന്ന് 44ാം മിനിറ്റില്‍ സ്ലോവാക്യന്‍ മിഡ്ഫീല്‍ഡര്‍ ഓണ്‍േ്രട ഡുഡ കൂടി ബയേണ്‍ വല ചലിപ്പിച്ചതോടെ ജര്‍മന്‍ ചാംപ്യന്‍മാര്‍ തോല്‍വിഭാരം പേറി. രണ്ടാം പകുതിയില്‍ റോബനെയും സാഞ്ചസിനെയും റോഡ്രിഗസിനെയും പിന്‍വലിച്ച് തോമസ് മുള്ളറിനെയും ഗ്നാബ്രിയെയും സാന്‍്‌ട്രോ വാഗ്നറെയും ഇറക്കിയെങ്കിലും ഫലം കണ്ടില്ല. ലീഗില്‍ ബയേണിന്റെ ആദ്യ പരാജയമാണിത്.

RELATED STORIES

Share it
Top