Flash News

മെസി ഹാട്രികില്‍ നാലടിയില്‍ ബാഴ്‌സ

മെസി ഹാട്രികില്‍ നാലടിയില്‍ ബാഴ്‌സ
X

ബാഴ്‌സലോണ: ചാംപ്യന്‍സ് ലീഗിലെ ആദ്യ ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ മെസ്സിയുടെ ഹാട്രിക് ഗോളില്‍ മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്ക് ജയം. കഴിഞ്ഞ സീസണില്‍ ഹോളണ്ട് ക്ലബ് കിരീടം ചൂടിയ പിഎസ്‌വിഐന്തോവാനെ ഏകപക്ഷിയമായ നാലു ഗോളുകള്‍ക്കാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. 31, 77, 87 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോള്‍വര്‍ഷം. ഉസ്മാനെ ഡെംബലെയാണ് അവശേഷിക്കുന്ന ഗോള്‍ കണ്ടെത്തിയത്.
കളിയുടെ തുടക്കത്തില്‍ തന്നെ ആക്രമണം നടത്തിയെങ്കിലും ഗോള്‍ നേടാന്‍ ബാഴ്‌സയ്ക്ക് ആദ്യ 30 മിനിറ്റ് രെ കാത്തിരിക്കേണ്ടി വന്നു. 31ാം മിനിറ്റില്‍ എണ്ണം പറഞ്ഞൊരു ഫ്രീകിക്കിലൂടെയായിരുന്നു മെസിയുടെ ആദ്യ ഗോള്‍. ബോക്‌സിന് വെളിയില്‍ നിന്നെടുത്ത ഫ്രീകിക്ക് ഐന്തോവാന്‍ ഗോളി തടുത്തിടാനായി പറന്നുയര്‍ന്നെങ്കിലും ഫ്രീ കിക്ക് വിരുതനായ മെസ്സിയുടെ ഷോട്ട് വലയില്‍ തന്നെ ചെന്നെത്തി.
രണ്ടാംപകുതിക്കു പിരിയുമ്പോള്‍ 1-0 എന്ന നിലയിലായിരുന്നു ബാഴ്‌സയുടെ സ്‌കോര്‍. എന്നാല്‍ പിന്നീട് 13 മിനിറ്റിനുള്ളില്‍ മൂന്ന് ഗോളുകള്‍ എതിര്‍ വലയില്‍ നിക്ഷേപിച്ച് ബാഴ്‌സ കളി തങ്ങളുടേതാക്കി മാറ്റി. ഡെംബലെയുടെ വകയായിരുന്നു ആദ്യഗോള്‍. ഈ ഗോള്‍ പിറന്ന് മൂന്നു മിനിറ്റിനകം മെസി രണ്ടാമതും വലകുലുക്കി.
ഒടുവില്‍ 87ാം മിനിറ്റില്‍ ഐന്തോവാന്റെ പ്രതിരോധത്തെ ഭേദിച്ച് മെസ്സി തന്റെ ഹാട്രിക് ഗോളും കണ്ടെത്തി. ഇതോടെ ഗ്രൂപ്പ് ബിയില്‍ ബാഴ്‌സ ഒന്നാം സ്ഥാനത്തെത്തി.
Next Story

RELATED STORIES

Share it