ബാങ്കുകളുടെ ഭവനവായ്പ പലിശ വര്‍ധിച്ചു

മുംബൈ: ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളും ഭവന വായ്പ നിരക്കുകള്‍ വര്‍ധിപ്പിച്ചു.എസ്ബിഐ ഒരുവര്‍ഷത്തെ പലിശ നിരക്ക് 8.45 ശതമാനത്തില്‍നിന്ന് 8.50 ശതമാനമാക്കി. 30 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് ഇതോടെ 8.70 ശതമാനം മുതല്‍ 8.85 ശതമാനംവരെ പലിശ നല്‍കേണ്ടി വരും. നേരത്തെ ഇത് 8.65 ശതമാനം മുതല്‍ 8.80 ശതമാനംവരെയായിരുന്നു.


ഐസിഐസിഐ ബാങ്ക് ആറുമാസത്തെ ലെന്റിങ് നിരക്ക് 8.50 ശതമാനത്തില്‍നിന്ന് 8.60ശതമാനമാക്കി. ഒരുവര്‍ഷത്തെ നിരക്ക് 8.55ശതമാനത്തില്‍നിന്ന് 8.65 ശതമാനമാക്കി. വായ്പയുടെ രീതിയനുസരിച്ച് 30 മുതല്‍ 90 വരെ ബേസിസ് പോയന്റ് വര്‍ധനവാണ് ഭവനവായ്പ പലിശയില്‍ വര്‍ധന വരിക. എച്ച്ഡിഎഫ്‌സിയുടെ 30 ലക്ഷം രൂപവരെയുള്ള വായ്പകളുടെ പലിശ 8.80 ശതമാനം മുതല്‍ 8.85 ശതമാനംവരെയായാണ് വര്‍ധിപ്പിച്ചത്.

RELATED STORIES

Share it
Top