ബാലഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം:  വാഹനാപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സംഗീത സംവിധായകന്‍ ബാലഭാസ്‌കര്‍(40) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു പുലര്‍ച്ചെ 12.56നായിരുന്നു അന്ത്യം. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ രണ്ടു വയസുകാരി തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി (38), വാഹനം ഓടിച്ച സുഹൃത്ത് അര്‍ജുന്‍ (29) എന്നിവര്‍ ചികില്‍സയിലാണ്.


തിരുമല സ്വദേശി ചന്ദ്രന്‍ (റിട്ട. പോസ്റ്റ്മാസ്റ്റര്‍) ആണ് അച്ഛന്‍. അമ്മ ശാന്തകുമാരി (റിട്ട. സംസ്‌കൃത അധ്യാപിക, സംഗീത കോളജ് തിരുവനന്തപുരം). സഹോദരി. മീര. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ഇന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ബുധനാഴ്ച പൂജപ്പുരയിലുള്ള സ്വന്തം വസതിയില്‍ സംസ്‌കരിക്കും.

RELATED STORIES

Share it
Top