മീ ടൂ കാംപയിന്‍: ആരോപണവുമായി ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുംന്യുഡല്‍ഹി:തനിക്ക് നേരിടേണ്ടി വന്ന മാനസിക പീഡനം സാമുഹിക മാധ്യമത്തിലൂടെ പങ്കുവച്ച് മുന്‍ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും. മീ ടൂ ഹാഷ്ടാഗിലൂടെയാണ് താരം അനുഭവം പങ്കുവച്ചത്. തന്റെ മികച്ച പ്രകടനത്തിന് വില കല്‍പ്പിക്കാതെ ദേശിയ ടീമിലെ സിലക്ഷന്‍ പ്രക്രിയ മുന്‍വിധികളോടെ നടത്തിയിരുന്നതായും ഇവരുടെ അലംഭാവമാണ് തന്റെ വിരമിക്കലിന് പിന്നിലെന്നും ജ്വാല ട്വിറ്ററിലൂടെ പറയുന്നു.
'പേര് വെളിപ്പെടുത്താത്ത ചീഫ് സിലക്ടര്‍ 2006 മുതല്‍ തന്നെ ദേശിയ ടീമില്‍ നിന്ന് പുറത്താക്കി, തന്നോടൊപ്പം കളിക്കുന്ന കളിക്കാരെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തി' 35 വയസുകാരി ജ്വാല ആരോപിക്കുന്നു. നാല് തവണ കോമണ്‍വെല്‍ത്ത് മെഡല്‍ നേടിയ മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം 2016ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണവും സ്വന്തമാക്കി.

RELATED STORIES

Share it
Top