ബാബ്‌രി മസ്ജിദ് കേസ്: ജഡ്ജിയുടെ സ്ഥാനക്കയറ്റം തടഞ്ഞു

യുപി: ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസില്‍ വാദം കേള്‍ക്കുന്നത് ജഡ്ജിയുടെ ഉദ്യോഗകയറ്റത്തിന് തടസമായി.2017ലെ സുപ്രിംകോടതി വിധിയാണ് സിബിഐ സ്‌പെഷ്യല്‍ ജഡ്ജ് എസ്‌കെ യാദവിന്റെ സ്ഥാനകയറ്റിത്തിന് തടസം സൃഷ്ടിച്ചിരിക്കുന്നത്.കേസില്‍ അതിവേഗ വാദം കേള്‍ക്കല്‍ ആവശ്യമായതിനാല്‍ ജഡ്ജിയെ സ്ഥലം മാറ്റരുതെന്നാണ് സുപ്രിം കോടതി നിര്‍ദേശം.രണ്ടുവര്‍ഷം കൊണ്ട് വാദം കേള്‍ക്കണമെന്നും പറഞ്ഞിട്ടുണ്ട്. അതിനാല്‍ ജില്ലാ ജഡ്ജിയായി സ്ഥാനകയറ്റം തേടിക്കൊണ്ടുള്ള യാദവിന്റെ അപേക്ഷ തള്ളിയിരിക്കുകയാണ്.തുടര്‍ന്ന് യാദവ് സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ കേസിന്റെ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റിസ് ആര്‍എഫ് നരിമാനും, ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചത്.

RELATED STORIES

Share it
Top