പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം: അഭിലാഷ് ടോമി അപകടത്തില്‍പെട്ടു: തിരച്ചില്‍ തുടരുന്നു

സിഡ്‌നി: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണ മല്‍സരത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി കാറ്റിലും തിരമാലകളിലും പെട്ട് അപകടത്തില്‍പെട്ടു. അഭിലാഷിനെ കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ തുടരുകയാണ്.


ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും 3000ത്തോളം കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചതെന്ന് ന്യൂസ് ഡോട്ട് കോം ആസ്‌ട്രേലിയ റിപ്പോര്‍ട്ട് ചെയ്തു. പായ്ക്കപ്പലിന് തകരാറുണ്ടെന്നും തനിക്ക് പരിക്കേറ്റിട്ടുണ്ടെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. ജൂലൈ ഒന്നിന് പാരീസില്‍നിന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം തുടങ്ങിയത്.

RELATED STORIES

Share it
Top