ഷാഹിദ കമാലിനെ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചുപത്തനാപുരം: കൊല്ലം പത്താനാപുരത്ത് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ വാഹനത്തിന് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം. ഇന്ന് രാവിലെ തലവൂരില്‍ വച്ചായിരുന്നു സംഭവം. കന്യാസ്ത്രീയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ പത്തനാപുരത്തെ മഠത്തിലേക്ക് പോകുകയായിരുന്നു ഷാഹിദാ കമാല്‍. ഇതിനിടയിലാണ് റോഡില്‍ വച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ തടയുന്നത്.

ആരായാലും കാറിപ്പോള്‍ കടത്തി വിടില്ലെന്നായിരുന്നു വണ്ടി തടഞ്ഞവരുടെ നിലപാടെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. കാറിന്റെറ വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്താന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ അതു ചെയ്തില്ല. ഇതോടെ ഇവര്‍ വണ്ടിയുടെ മുന്നിലെ ഗ്ലാസ് അടിച്ചു തകത്തു. തന്നെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും മുടി പിടിച്ചു വലിക്കുകയും ചെയ്തു. നീ കോണ്‍ഗ്രസിനെ വഞ്ചിച്ച് പോയവളല്ലേ എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നും അവര്‍ ആരോപിച്ചു.

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പത്തനാപുരം പൊലിസാണ് പിന്നീട് ഷാഹിദാ കമാലിനെ ഇവിടെ നിന്നു കടത്തി വിട്ടത്. സിപിഎം പ്രവര്‍ത്തകരും ഇവിടേക്ക് എത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുമെന്ന് പത്തനാപുരം പൊലിസ് അറിയിച്ചു. കോണ്‍ഗ്രസിലായിരുന്ന ഷാഹിദാ കമാല്‍ നേരത്തെ കാസര്‍ഗോഡ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആളാണ്. പിന്നീട് അവര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരുകയായിരുന്നു.  ഷാഹിദ കമാലിന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

[video width="640" height="352" mp4="http://www.thejasnews.com/wp-content/uploads/2018/09/shahida-kamal.mp4"][/video]

RELATED STORIES

Share it
Top