ഏഷ്യാകപ്പ് ഹോക്കി: ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യ സെമിയില്‍


മസ്‌കറ്റ്: ഏഷ്യ കപ്പ് ഹോക്കിയില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഹാട്രിക് മികവില്‍ ദക്ഷിണ കൊറിയയെ 4-1ന് പരാജയപ്പെടുത്തിയ ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്‍മാരായി സെമിയില്‍ പ്രവേശിച്ചു. ക്യാപ്റ്റന്‍ സുങില്‍ ലീ ആണ് കൊറിയക്ക് വേണ്ടി ഒരു ഗോള്‍ നേടിയത്. 5, 47, 59 മിനിറ്റുകളിലാണ് നായകന്‍ ഇന്ത്യക്ക് വേണ്ടി ലക്ഷ്യം കണ്ടത്. 10ാം മനിറ്റില്‍ ഗുര്‍ജന്ത് സിങാണ് ഇന്ത്യയുടെ അവശേഷിച്ച ഗോള്‍ നേടിയത്.
ഗംഭീരമായിത്തുടങ്ങിയ ഇന്ത്യ നീക്കങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ കഷ്ടപ്പെട്ടു. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു സമനിലയും നേടിയ ഇന്ത്യ 13 പോയിന്റോടെയാണ് ഒന്നാമതെത്തിയത്. ഒരു മല്‍സരം കുറവുള്ള മലേസ്യ 10 പോയിന്റുമായി രണ്ടാമതുണ്ട്. സെമിഫൈനലില്‍ ഇന്ത്യയുടെ എതിരാളിയായി നാലാം സ്ഥാനത്തുള്ള ജപ്പാനാവാനാണ് സാധ്യത.

RELATED STORIES

Share it
Top